small icons
small icons

സഹോദരന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ തീയിടാന്‍ ശ്രമം; പ്രതി കസ്റ്റഡിയില്‍

New Project (28)

മനാമ: സഹോദരന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ തീയിടാന്‍ ശ്രമിച്ചയാള്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരായി. ഇയാളെ കസ്റ്റഡിയില്‍ വിട്ട് കേസ് ഫെബ്രുവരി 24 ലേക്ക് മാറ്റി. പ്രതി കമ്പനിയില്‍ തീയിടാന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

പ്രതി സഹോദരനെ ആക്രമിക്കുന്നതും കമ്പനിയുടെ ക്യാഷ് സേഫിന് കേടുപാടുകള്‍ വരുത്തുന്നതും സേഫിലും കമ്പനി രേഖകളിലും കത്തുന്ന വസ്തു ഒഴിച്ച് തീയിടാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഈ പ്രവൃത്തി ജീവനും സ്വത്തിനും അപകടമുണ്ടാക്കിയെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു.

തന്നെ അടിച്ചുവെന്നും, സേഫിന് കേടുപാടുകള്‍ വരുത്തിയെന്നും പ്രതിയുടെ സഹോദരനും ജോലി പങ്കാളിയുമായയാള്‍ പറഞ്ഞു. ഇദ്ദേഹം തന്നെയാണ് പരാതി നല്‍കിയതും. അതേസമയം, പ്രതി സഹോദരനെ അടിച്ചതായി സമ്മതിച്ചെങ്കിലും തീയിടാന്‍ ശ്രമിച്ചതും കമ്പനിയുടെ സ്വത്തിന് നാശനഷ്ടമുണ്ടാക്കിയതും നിഷേധിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!