മനാമ: റമദാന്‍ സായാഹ്നങ്ങള്‍ കൂടുതല്‍ ആസ്വാദകരമാക്കാന്‍ ബഹ്റൈന്‍ നാഷണല്‍ തിയേറ്ററിന്റെ ഔട്ട്ഡോര്‍ പ്ലാസ ഒരുങ്ങി. റമദാനിലുടനീളം കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ‘മനാമ നൈറ്റ്‌സ്’ ആസ്വദിക്കം. എല്ലാ ദിവസവും വൈകീട്ട് 7 മണി മുതല്‍ ഔട്ട്ഡോര്‍ പ്ലാസയില്‍ പരിപാടികള്‍ ആരംഭിക്കും. വാരാന്ത്യങ്ങളില്‍ പുലര്‍ച്ചെ 1 മണി വരെ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഉണ്ടാകും.
റമദാന്‍ മാസത്തിന്റെ ചൈതന്യം പകര്‍ത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലൈവ് പെര്‍ഫോമന്‍സുകള്‍, സന്ദര്‍ശകരുടെ പങ്കാളിത്തമുള്ള പരിപാടികള്‍, സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ കൂടിച്ചേര്‍ന്നതാണ് മനാമ നൈറ്റ്‌സ്. വ്യത്യസ്ത റമദാന്‍ ഭക്ഷണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി കഫേകളും റെസ്റ്റോറന്റുകളും സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു.
അതിഥികള്‍ക്ക് വിശ്രമിക്കാനും സംസാരിക്കാനും പരിപാടി ആസ്വദിക്കാനും മജ്ലിസ് ശൈലിയില്‍ കടല്‍ത്തീരത്ത് ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണം, സംസ്‌കാരം, സമൂഹം എന്നിവയെ സംയോജിപ്പിച്ചാണ് മനാമ നൈറ്റ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്.









