small icons
small icons

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

New Project (2)

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.

ഫെഡറേഷൻ പ്രസിഡന്റ് സാജൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി റെജി കുരുവിള മണ്ണൂർ, റോബിൻ എബ്രഹാം, മനോഷ് കോര എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ശ്രീരാജ് സി.പി. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റോബി കാലായിൽ സ്വാഗതവും നിഖിൽ കെ. തോമസ് നന്ദിയും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികൾ:

  • ചെയർമാൻ: റെജി കുരുവിള

  • രക്ഷാധികാരി: സാജൻ തോമസ്

  • പ്രസിഡന്റ്: റിന്റോമോൻ തോമസ്

  • വൈസ് പ്രസിഡന്റ്: സ്മിനു ഫിലിപ്പ്

  • സെക്രട്ടറി: നിഖിൽ കെ. തോമസ്

  • ജോയിന്റ് സെക്രട്ടറി: സൈജു ചാക്കോ തോമസ്

  • ട്രഷറർ: ബോബി പുകടിയിൽ

  • ജോയിന്റ് ട്രഷറർ: സന്തോഷ് പുതുപ്പള്ളി

  • പബ്ലിസിറ്റി കൺവീനർ: റോബി കാലായിൽ

  • അസിസ്റ്റന്റ് പബ്ലിസിറ്റി കൺവീനർ: ഗോവിന്ദ് കണ്ണൻ

ശ്രീരാജ് സി.പി, ലിബു ചെറിയാൻ, റോബിൻ എബ്രഹാം, സാജോ എം. മാത്യു, സുബിൻ തോമസ്, ജോയൽ ജോൺ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. പൊതുയോഗത്തിന് ശേഷം ജ്വാല ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേള പരിപാടിയുടെ മാറ്റുകൂട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!