മനാമ: ഹമദ് ടൗണ്‍ ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ സ്ട്രീറ്റിലെ പ്രധാന ടണലുകളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലെന്ന് നോര്‍ത്തേണ്‍ ഏരിയ മുനിസിപ്പല്‍ കൗണ്‍സില്‍. അപകടസാധ്യതകള്‍ കുറയ്ക്കുക എന്നതാണ് ഈ ആശയം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് നിര്‍ദേശത്തെ പിന്തുണക്കുന്നവര്‍ പറയുന്നു.
ഗതാഗതം നിരീക്ഷിക്കാനും, റോഡിലെ അച്ചടക്കം മെച്ചപ്പെടുത്താനും, തിരക്ക് ലഘൂകരിക്കാനും, അപകടങ്ങളോ തീപിടുത്തങ്ങളോ ഉണ്ടാകുമ്പോള്‍ വേഗത്തില്‍ പ്രതികരിക്കാനും ക്യാമറകള്‍ സഹായകരമാകുമെന്ന് വേഗത്തില്‍ പ്രതികരിക്കാന്‍ അനുവദിക്കാനും സഹായിക്കുമെന്ന് പിന്തുണക്കുന്നവര്‍ കൗണ്‍സിലില്‍ പറഞ്ഞു.
അതേസമയം, രാത്രി വൈകിയോ പൊതുഅവധി ദിവസങ്ങളിലോ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ശബ്ദ നിയന്ത്രണം കൊണ്ടുവരുന്നത് കൗണ്‍സില്‍ പരിഗണിക്കുന്നുണ്ട്. താമസക്കാര്‍ക്കും കരാറുകാര്‍ക്കും ഇടയിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
അല്‍ ജനാബിയ റോഡിലെ ക്യാമറയുടെ പ്രവര്‍ത്തനം, ഹമദ് ടൗണിലെ മലിനജല, അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി, പൊതു പാര്‍ക്കിംഗ് പദ്ധതികള്‍, ആരോഗ്യ പുരോഗതി, ഭൂവിനിയോഗ അഭ്യര്‍ത്ഥനകള്‍ എന്നിവയാണ് കൗണ്‍സിലിലെ മറ്റ് ചര്‍ച്ചകള്‍.









