small icons
small icons

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

New Project (8)

മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) ‘മാനവിക ഐക്യ സംഗമം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. ബി എം സി അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ ‘മലപ്പുറം നഗറിൽ’ നടന്ന ചടങ്ങിൽ പ്രവാസലോകത്തെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മാധ്യമ രംഗത്തെ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളും ഉൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുത്തു.

ബി.എം.ഡി.എഫ് മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് പ്രസിഡന്റ് റംഷാദ് ഐലക്കാട് അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. പ്രമുഖ പണ്ഡിതൻ ജമാൽ നദ്‌വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി. നോമ്പിന്റെ ആത്മീയതയും മാനവിക മൂല്യങ്ങളും ജീവിതത്തിൽ പകർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബി.എം.ഡി.എഫ് ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷ്റഫ്, ഇഫ്താർ സ്വാഗതസംഘം കമ്മറ്റി ജനറൽ കൺവീനർ കാസിം പാടത്തുകായിൽ തുടങ്ങിയവർ ഇഫ്താർ വിരുന്നിന് ആശംസകൾ നേർന്നു. അൻവർ നിലമ്പൂർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ബി.എം.ഡി.എഫ് ഭാരവാഹികളായ ഫസൽ ഭായ്, മുനീർ വളാഞ്ചേരി, മുജീബ് റഹ്മാൻ, ബഷീർ വെളിയംകോട്, ജഷീർ ചങ്ങരംകുളം, സക്കറിയ ചുള്ളിക്കൽ, സാജിദ് കരുളായി, സുബിൻ ദാസ്, റമീസ് തിരൂർ, റസാഖ് പൊന്നാനി, റഷീദ് വെളിയങ്കോട്, ബാബു എം.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വനിതാ വേദി അംഗങ്ങളായ റഷീദ ഷമീർ, മുബീന മൻഷീർ, ബഷരിയ്യ മുനീർ, സമീറ സിദ്ദീഖ്, സുഹറ, ജുമി മുജീബ്, മാരിയത്ത് അമീർഖാൻ, ഷാമിയ സാജിദ്, ഷിംന അദീബ്, ലൈല, അനിത, സാബിറ പൊന്നാനി, മസ്ബൂബ തുടങ്ങിയവർ വിരുന്നിന്റെ സുഗമമായ നടത്തിപ്പിനായി സജീവമായി രംഗത്തുണ്ടായിരുന്നു. പ്രവാസികൾക്കിടയിലെ മലപ്പുറം കൂട്ടായ്മയുടെ ഐക്യവും സ്നേഹവും വിളിച്ചോതുന്നതായിരുന്നു ഈ സംഗമം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!