small icons
small icons

മാത്യു ബേബിക്കും കുടുംബത്തിനും സ്നേഹനിർഭരമായ യാത്രയയപ്പ്; എസ്.ജി.എഫ് ബഹ്‌റൈൻ ആദരിച്ചു

New Project (9)

മനാമ: നാല് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ മാത്യു ബേബിക്കും കുടുംബത്തിനും സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം (SGF) ബഹ്‌റൈൻ ഊഷ്മളമായ യാത്രയയപ്പ് നൽകി. ബഹ്‌റൈനിലെ മത, കലാ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിൽ കാൽനൂറ്റാണ്ടോളം അധ്യാപികയായും ഹെഡ്മിസ്ട്രസ്സ് പദവിയിലും സേവനമനുഷ്ഠിച്ച എലിസബത്ത് മാത്യുവും മാത്യു ബേബിക്കൊപ്പം പ്രവാസം അവസാനിപ്പിച്ചു മടങ്ങുകയാണ്. സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയും കെ.സി.ഇ.സി പ്രസിഡന്റുമായ റവ. അനീഷ് സാം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മാത്യു ബേബിയും കുടുംബവും പൊതുസമൂഹത്തിനും സഭയ്ക്കും നൽകിയ സേവനങ്ങൾ മാതൃകാപരമാണെന്നും, കുട്ടികളുടെ ക്ഷേമത്തിനായി അദ്ദേഹം കാണിച്ച ആത്മാർത്ഥത എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ജി.എഫ് ചെയർമാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ആദരസൂചകമായി ദമ്പതികളെ പൊന്നാട അണിയിക്കുകയും മെമെന്റോ നൽകുകയും ചെയ്തു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ട്രസ്റ്റി എ.ബി. കുരുവിള, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, ഐ.സി.ആർ.എഫ് മുൻ ചെയർമാന്മാരായ മാത്യു ജോസഫ്, അരുൾദാസ് തോമസ് തുടങ്ങിയ ഒട്ടേറെ പ്രമുഖർ ആശംസകൾ നേർന്നു.

സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സ്നേഹാദരങ്ങൾക്ക് മാത്യു ബേബിയും എലിസബത്ത് മാത്യുവും മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു. പി. വിജയകുമാർ ചടങ്ങുകൾ ഏകോപിപ്പിക്കുകയും സയ്യിദ് ഹനീഫ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!