small icons
small icons

റെസിഡന്‍ഷ്യല്‍ ഏരിയകളിലെ നിര്‍മ്മാണപ്രവര്‍ത്തന സമയ നിയന്ത്രണം; പദ്ധതിക്ക് അംഗീകാരം

New Project (35)

മനാമ: റെസിഡന്‍ഷ്യല്‍ ഏരിയകളിലെ നിര്‍മ്മാണ, അറ്റകുറ്റപ്പണി പ്രവര്‍ത്തന സമയം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് വടക്കന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ അംഗം അബ്ദുള്ള അബ്ദുല്‍ഹമീദ് അഷൂര്‍ ആണ് ഈ പദ്ധതി അവതരിപ്പിച്ചത്.

നിര്‍മ്മാണം, പൊളിച്ചുമാറ്റല്‍, ഖനനം എന്നീ ജോലികള്‍ ചെയ്യുന്നതിനുള്ള ഔദ്യോഗിക സമയം നിശ്ചയിക്കാന്‍ ലക്ഷ്യമിട്ടാണ് കൗണ്‍സില്‍ അംഗം പദ്ധതി അവതരിപ്പിച്ചത്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പ്രത്യേകിച്ച് വെള്ളിയാഴ്ചകളില്‍, അതിരാവിലെയുള്ള ജോലികളെ കുറിച്ച് താമസക്കാരില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികള്‍ കൗണ്‍സിലിന്റെ മീറ്റിങ്ങില്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു.

1977 ലെ ബില്‍ഡിംഗ് റെഗുലേഷന്‍ നിയമം, ജോലി സമയമോ ലംഘനങ്ങള്‍ക്കുള്ള പിഴകളോ വ്യക്തമായി നിര്‍വചിക്കുന്നില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ശബ്ദമാണ് പ്രധാനമായും താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത കൗണ്‍സില്‍ അംഗങ്ങള്‍ ഊന്നിപ്പറഞ്ഞു.

അതേസമയം, നിര്‍മ്മാണ സമയം നിയന്ത്രിക്കുന്നതിനുള്ള ഔപചാരിക തീരുമാനം മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി പുറപ്പെടുവിക്കണമെന്ന് കൗണ്‍സില്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!