ബീച്ച് ഫ്രണ്ട് സാഡാ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

മനാമ: ബീച്ച് ഫ്രണ്ട് സാഡാ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 60 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായി. ശൈഖ് ഈസ ബിൻ സൽമാൻ കോസ്‌വേയോട് ചേർന്ന് മുഹറഖിന്റെ തീരത്ത് നിർമിക്കുന്ന പദ്ധതി വർക്സ്, മുനിസിപ്പാലിറ്റീസ് അഫാർസ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്റ്റർ എസ്സാം ഖലഫ് ഇന്നലെ പരിശോധന നടത്തി.

സാഡാ പദ്ധതിയിലെ ഏഴ് കെട്ടിടങ്ങൾ സെപ്റ്റംബറിൽ പൂർത്തിയാകും. 200 കാർ പാർക്ക് നവംബർ അവസാനത്തോടെ ഉപയോഗത്തിന് തയ്യാറാകും. മുഹമ്മദ് ജലാൽ കൺസ്ട്രക്ഷനാണ് ഘട്ടം ഘട്ടമായുള്ള നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒരു മൾട്ടി സ്റ്റോർ കാർ പാർക്ക്, ഷോപ്പുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, ടൂറിസം സൗകര്യങ്ങൾ, മറ്റ് കുടുംബാധിഷ്ഠിത വേദികൾ എന്നിവ ഉൾപ്പെടുന്നു.