small icons
small icons

ഫ്രണ്ട്സ് ഓഫ് ട്യൂബ്ലി വാക്ക്‌വേ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

New Project (1)

മനാമ: ഫ്രണ്ട്സ് ഓഫ് ട്യൂബ്ലി വാക്ക്‌വേ മനാമയിലെ കെ സിറ്റി ഹാളിൽ വച്ച് വാക്ക്‌വേ ഫ്രണ്ട്സിനും അവരുടെ കുടുംബങ്ങൾക്കുമായി സ്നേഹസൗഹൃദങ്ങൾ പങ്കുവെക്കുന്ന ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പ്രസിഡന്റ് ഷംസ് വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷഫീർ സ്വാഗതം ആശംസിച്ചു. മുഖ്യ ഉപദേശക സമിതി അംഗം സലിം തയ്യിൽ റമദാൻ സന്ദേശം നൽകി.

ട്രഷറർ ഷബീർ, എന്റർടൈൻമെന്റ് സെക്രട്ടറി ജോഫി, സമിതി അംഗം മുസ്തഫ, ഹമീദ് എന്നിവർ ആശംസകൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി ഫിറോസ്, രതീഷ്,നിഷാദ്, ഷിഹാബ്, ജലീൽ, സന്ദീപ്, മനു, മനോജ്, ശാഹുൽ, നസീം, ശ്രീജയ്, യാസർ, സലിം ബാവ, സലിം അമ്പലായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമിതി അംഗം ശ്രീജിത്തിന്റെ നന്ദിപ്രസംഗത്തോടെ പരിപാടി സമാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!