small icons
small icons

ബഹ്റൈനും ചൈനയും തമ്മിലുള്ള സൈനിക ബന്ധം ശക്തമാകുന്നു

bahrain china

മനാമ: ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹിസ് എക്‌സലന്‍സി ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ, ചൈനയുടെ മിലിട്ടറി അറ്റാഷെ കേണല്‍ വാങ് താവോയുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനിലെ ചൈനീസ് എംബസിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ബഹ്റൈന്‍ പ്രതിരോധ കാര്യ മന്ത്രി ലഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ബിന്‍ ഹസന്‍ അല്‍ നുഐമി, ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് ടെക്‌നിക്കല്‍ അഫയേഴ്സ് അഡൈ്വസര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കൂടിക്കാഴ്ചയില്‍ കേണല്‍ വാങ് താവോയെ കമാന്‍ഡര്‍ ഇന്‍ ചീഫ് സ്വാഗതം ചെയ്യുകയും തന്റെ സേവനകാലയളവില്‍ അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാവി ഔദ്യോഗിക ജീവിതത്തിന് എല്ലാവിധ വിജയങ്ങളും അദ്ദേഹം ആശംസിച്ചു.

ബഹ്റൈനും ചൈനയും തമ്മിലുള്ള ദീര്‍ഘകാലമായുള്ള ചരിത്രപരമായ ബന്ധത്തെ ലഫ്റ്റനന്റ് ജനറല്‍ പ്രശംസിച്ചു. ഇരു സൗഹൃദ രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സഹകരണത്തെക്കുറിച്ചും, പ്രത്യേകിച്ച് സൈനിക മേഖലയിലുള്ള ഏകോപനത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!