മനാമ: വിവാഹദിനത്തില്‍ ബഹ്റൈന്‍ യുവാവ് അന്തരിച്ചു. ഖലീല്‍ ഇബ്രാഹിം ഖലീല്‍ അല്‍ മവാലി എന്ന യുവാവാണ് തന്റെ വിവാഹദിനത്തില്‍ ലോകത്തോട് വിടപറഞ്ഞത്.
വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളിലുണ്ടായ ഈ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിന് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറെ സന്തോഷത്തോടെ ആഘോഷിക്കേണ്ടിയിരുന്ന ദിവസം വലിയ ദുഖത്തിന് വഴിമാറി.
പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖലീലിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ഖലീലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.









