മനാമ: വിവിധ മേഖലകളില്‍ ബഹ്റൈന്റെ വികസനം ത്വരിതപ്പെടുത്തുന്ന നയങ്ങളും സംരംഭങ്ങളും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.
ഹമദ് രാജാവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി രാജ്യത്തിന്റെ പുരോഗതിക്കായി ‘ടീം ബഹ്റൈന്‍’ നടത്തുന്ന ഏകീകൃത പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇന്നലെ അല്‍ മഹ്‌മൂദ് കുടുംബത്തിന്റെയും ശൂറ പാര്‍ലമെന്റ് കാര്യ മന്ത്രി ഗാനിം അല്‍ ബുഐനൈന്റെയും മജ്ലിസുകള്‍ സന്ദര്‍ശിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ബഹ്റൈന്റെ പാരമ്പര്യത്തിന്റെയും സാമൂഹിക ഘടനയുടെയും സവിശേഷമായ അടയാളമാണ് ‘മജ്ലിസുകള്‍’ എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ‘സമൂഹങ്ങള്‍ക്കിടയില്‍ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും മജ്ലിസുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പശ്ചാത്തലത്തില്‍, കാലങ്ങളായുള്ള ഈ ദേശീയ പാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെയും വരുംതലമുറകള്‍ക്ക് കൈമാറേണ്ടതിന്റെയും പ്രാധാന്യം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അടിവരയിട്ടു പറഞ്ഞു.









