small icons
small icons

ബഹ്‌റൈനിൽ നാളെ മുതൽ സ്കൂളുകൾക്ക് അവധി; ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രാലയം

education

മനാമ: വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ബഹ്‌റൈനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ മുതൽ താൽക്കാലികമായി ഓൺലൈൻ ക്ലാസുകൾ (Remote Learning) ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടുത്ത നിർദ്ദേശം ഉണ്ടാകുന്നത് വരെ ഈ തീരുമാനം തുടരും.

എല്ലാ പ്രീ-സ്കൂളുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാണ്. അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ തുടർച്ചയായും കൃത്യതയോടെയും നടക്കുന്നുണ്ടെന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉറപ്പുവരുത്തേണ്ടതാണ്.

സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ: ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായങ്ങളോ സംശയങ്ങളോ ഉള്ള സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കമ്മ്യൂണിക്കേഷൻ ആൻഡ് അറ്റാച്ചേഴ്‌സ് ഡയറക്ടറേറ്റുമായി ബന്ധപ്പെടാവുന്നതാണ്.

  • 📲 വാട്‌സ്ആപ്പ്: +17873372 (24 മണിക്കൂർ സേവനം)

  • 🌐 വെബ്സൈറ്റ്: www.moe.gov.bh

വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി യഥാസമയം അറിയിക്കുന്നതാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!