small icons
small icons

ബഹ്‌റൈനിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ല; വിലക്കയറ്റം ഉണ്ടാകില്ലെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം

manama central market

മനാമ: മേഖലയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാണെന്നും വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ കരുതല ശേഖരം ലഭ്യമാണെന്നും വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. വിതരണ ശൃംഖല തടസ്സമില്ലാതെ തുടരുമെന്നും സാധനങ്ങളുടെ ലഭ്യതയെയോ വിലയെയോ ഇത് ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

​ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച്, വിപണികളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുന്നതിനായി ഭക്ഷ്യവസ്തുക്കളുടെ കരുതൽ ശേഖരം വർധിപ്പിച്ചിട്ടുണ്ട്.

​ശേഖരണ ശാലകളിലെയും വെയർഹൗസുകളിലെയും സ്റ്റോക്ക് നേരിട്ട് വിലയിരുത്തുന്നതിനായി ഫീൽഡ് വിസിറ്റുകൾ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ദേശീയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ പ്രാദേശിക ഭക്ഷ്യോൽപ്പാദകരുമായി മന്ത്രാലയം നേരിട്ട് ഏകോപനം നടത്തുന്നുണ്ട്.

​ഭക്ഷ്യവസ്തുക്കൾ അനാവശ്യമായി വാരിക്കൂട്ടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിതരണ ശൃംഖലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനും പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!