small icons
small icons

ഇറാന്‍ തൊടുത്തുവിട്ട 74 മിസൈലുകളും 95 ഡ്രോണുകളും തകര്‍ത്തു; ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ്

bdf 1

മനാമ: രാജ്യത്തിനെതിരെ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും തല്‍ക്ഷണവും നിര്‍ണ്ണായകവുമായി പ്രതിരോധിക്കാന്‍ എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും പരമാവധി സജ്ജമാണെന്ന് ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ്. ആക്രമണങ്ങള്‍ ആരംഭിച്ചത് മുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 74 മിസൈലുകളും 95 ഡ്രോണുകളും തകര്‍ത്തു.

ആക്രമണങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സുരക്ഷിതമാക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും പ്രത്യേക ഫീല്‍ഡ് ടീമുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും പരമാവധി വേഗതയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉറപ്പുനല്‍കി.

എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങണമെന്നും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും, സൈനിക നീക്കങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ആക്രമണം ബാധിച്ച സ്ഥലങ്ങളിലേക്ക് അടുക്കുന്നതിനോ ഫോട്ടോ എടുക്കുന്നതിനോ ശ്രമിക്കരുതെന്നും പൊതുജനങ്ങളോട് കര്‍ശനമായി നിര്‍ദ്ദേശിച്ചു.

സാധാരണക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്നും എല്ലാ അന്താരാഷ്ട്ര ഉടമ്പടികളോടും മനുഷ്യത്വപരമായ മൂല്യങ്ങളോടുമുള്ള അവഹേളനമാണെന്നും ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!