small icons
small icons

സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപ്പിടുത്തം; മരിച്ചത് ബംഗ്ലാദേശ് സ്വദേശി

New Project (59)

മനാമ: ബഹ്റൈനിലെ സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടത് ബംഗ്ലാദേശ് സ്വദേശി. കപ്പല്‍ ജീവനക്കാരനായ അബുല്‍ മുഹ്‌സിന്‍ താരീഖാണ് മരണപ്പെട്ടത്. വിദേശ കപ്പലില്‍ വീണ മിസൈല്‍ അവശിഷ്ടങ്ങള്‍ മൂലമുണ്ടായ തീപ്പിടുത്തത്തിലാണ് മുഹ്‌സിന്‍ താരീഖ് മരിച്ചത്.

അറബ് ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് റിപ്പയര്‍ യാര്‍ഡില്‍ ‘സ്റ്റെന ഇംപറേറ്റീവ്’ എന്ന വിദേശ കപ്പലില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തീപ്പിടിച്ചത്. സംഭവത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചറ്റോഗ്രാമിലെ ഹലിഷഹര്‍ സ്വദേശിയായ താരീഖ് കഴിഞ്ഞ 32 വര്‍ഷമായി പ്രവാസിയാണ്.

ഇത്തവണത്തെ ഈദ് ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, താരീഖിന്റെ മകള്‍ തസ്നീം തമന്ന ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര അപേക്ഷ നല്‍കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി ബന്ധുക്കള്‍ ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ടുവരികയാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!