small icons
small icons

400 ലധികം ട്രാന്‍സിറ്റ് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച് ഗള്‍ഫ് എയര്‍

gulf air 1

മനാമ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചതോടെ പ്രതിസന്ധിയിലായ നാനൂറിലധികം ട്രാന്‍സിറ്റ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഗള്‍ഫ് എയര്‍. ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തിക്കൊണ്ടാണ് ഗള്‍ഫ് എയര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. ഈ കാലയളവില്‍ താമസം, ഭക്ഷണം, പതിവ് യാത്രാ അപ്ഡേറ്റുകള്‍ എന്നിവയുള്‍പ്പെടെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഗള്‍ഫ് എയര്‍ ഒരുക്കിയത്.

മേഖലയിലെ സ്ഥിതിഗതികള്‍ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വ്യോമപാതകള്‍ പൂര്‍ണ്ണമായി തുറന്നുകൊടുക്കുന്ന മുറയ്ക്ക് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!