small icons
small icons

ഷെല്‍ട്ടര്‍ സെന്ററുകള്‍ സന്ദര്‍ശിച്ച് നോര്‍ത്തേണ്‍ ഗവര്‍ണര്‍; സേവനങ്ങള്‍ വിലയിരുത്തി

New Project (63)

മനാമ: നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് ഗവര്‍ണര്‍ ഹസ്സന്‍ അബ്ദുള്ള അല്‍ മദാനി ഗവര്‍ണറേറ്റിലെ വിവിധ ഷെല്‍ട്ടര്‍ സെന്ററുകളില്‍ സന്ദര്‍ശനം നടത്തി. ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ പ്രൈമറി & ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍, ഗാസി അല്‍ ഗൊസൈബി സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

താമസക്കാര്‍ക്ക് ആവശ്യമായ സേവനങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനം. ഷെല്‍ട്ടര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് സൗകര്യപ്രദമായ സാഹചര്യവും സമഗ്രമായ പരിചരണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഗവര്‍ണര്‍ ഊന്നിപ്പറഞ്ഞു.

അവിടെ നല്‍കിവരുന്ന സേവന നിലവാരത്തെയും താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സഹകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല, വോളന്റിയര്‍മാര്‍ എന്നിവരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഗവര്‍ണറുടെ സന്ദര്‍ശനത്തിനും നിരന്തരമായ മേല്‍നോട്ടത്തിനും ഷെല്‍ട്ടര്‍ സെന്ററുകളുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചു. താമസക്കാര്‍ക്ക് ഏറ്റവും മികച്ച പരിചരണവും സേവനങ്ങളും ഉറപ്പാക്കാന്‍ കൂട്ടായ പരിശ്രമം തുടരുമെന്ന് അവര്‍ വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!