small icons
small icons

ഇറാന്‍ ആക്രമണങ്ങളുടെ എല്ലാ തരത്തിലുള്ള ദൃശ്യങ്ങള്‍, ചിത്രങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് ശിക്ഷ; പബ്ലിക് പ്രോസിക്യൂഷന്‍

public prosecution

മനാമ: ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെയോ അതിന്റെ ആഘാതങ്ങളുടെയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന്റെ ഫലങ്ങള്‍, പ്രതികരണ നടപടികള്‍, അവ നടന്ന സ്ഥലങ്ങള്‍, അധികൃതര്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയുടെ ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കുന്നത് രാജ്യത്തിന്റെ സുരക്ഷാ ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും സമൂഹത്തിന്റെ സുരക്ഷ അപകടത്തിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇത്തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ പങ്കുവെക്കുന്നത് ബഹ്‌റൈന്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിന് ഏതെങ്കിലും തരത്തില്‍ സഹായം നല്‍കുന്നവര്‍ക്കും നിയമപരമായ ബാധ്യത ഉണ്ടായിരിക്കും. ഏതു മാര്‍ഗത്തിലൂടെയാണെങ്കിലും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍, അത് നിര്‍മ്മിച്ചവര്‍ക്കും ആദ്യം പ്രസിദ്ധീകരിച്ചവര്‍ക്കും തുല്യമായ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിലവിലെ അസാധാരണ സാഹചര്യത്തില്‍ സുരക്ഷയും സാമൂഹിക സ്ഥിരതയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കണമെന്നും, ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഉത്തരവാദിത്തത്തോടെ പാലിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!