small icons
small icons

ബഹ്‌റൈനില്‍ വെള്ളത്തിന് ക്ഷാമമുണ്ടാകില്ല; വ്യവസായ വാണിജ്യ മന്ത്രി

water

മനാമ: നിലവിലെ അസാധാരണ സാഹചര്യങ്ങളില്‍ പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സജ്ജീകരണങ്ങളും ശേഷിയും വിലയിരുത്തുന്നതിനായി വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ ആദല്‍ ഫക്രോ ഒരു പ്രാദേശിക വാട്ടര്‍ ഫാക്ടറി സന്ദര്‍ശിച്ചു. രാജ്യത്തുടനീളം മുപ്പതിലധികം വാട്ടര്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന ശക്തമായ ഒരു വ്യവസായ അടിത്തറ ബഹ്റൈനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പ്രാദേശിക ഉല്‍പ്പാദനത്തിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂടി ലഭ്യമായതിനാല്‍ വിതരണത്തില്‍ യാതൊരു തടസ്സവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിലവില്‍ ആവശ്യത്തിന് ജലശേഖരം ലഭ്യമാണ്,’ മന്ത്രി ഫക്രോ പറഞ്ഞു. ‘ആവശ്യത്തിലധികം വെള്ളം വാങ്ങി കൂട്ടേണ്ട സാഹചര്യമില്ലെന്ന് ഞങ്ങള്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉറപ്പുനല്‍കുന്നു.’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവശ്യസാധനങ്ങളുടെ ലഭ്യത നിരീക്ഷിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ രാജ്യത്തെ വ്യവസായ-വാണിജ്യ മേഖലകള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ഉറപ്പാക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!