മനാമ: ബഹ്‌റൈനില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും അവ പ്രചരിപ്പിച്ചതിനും, ആക്രമണത്തെ അനുകൂലിച്ചും മഹത്വവല്‍ക്കരിച്ചും വീഡിയോകള്‍ പങ്കുവെച്ചതിനും ഏഷ്യക്കാരായ ആറ് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് കീഴിലുള്ള ആന്റി സൈബര്‍ ക്രൈം വിഭാഗമാണ് ഇവരെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ ഭീതി പടര്‍ത്താനും ഇത്തരം പ്രവൃത്തികള്‍ കാരണമായെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അറസ്റ്റിലായവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കണമെന്നും, നിയമനടപടികള്‍ ഒഴിവാക്കാനും രാജ്യത്തിന്റെ സുരക്ഷ നിലനിര്‍ത്താനുമായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് വീണ്ടും അഭ്യര്‍ത്ഥിച്ചു.









