small icons
small icons

മിഡില്‍ ഈസ്റ്റില്‍ മാര്‍ച്ച് 16 വരെയുള്ള സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു

school 3

മനാമ: ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും വിദ്യാര്‍ത്ഥികളുടെ മാനസിക വിഷമവും കണക്കിലെടുത്ത്, മിഡില്‍ ഈസ്റ്റില്‍ മാര്‍ച്ച് 12 മുതല്‍ 16 വരെ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) മാറ്റിവെച്ചു.

ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ എല്ലാ സിബിഎസ്ഇ-അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്കും ഈ മാറ്റിവയ്ക്കല്‍ ബാധകമാണ്.

മാര്‍ച്ച് 9, തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കുലറിലൂടെയാണ് ബോര്‍ഡ് ഈ തീരുമാനം അറിയിച്ചത്. മാര്‍ച്ച് 14 ന് സിബിഎസ്ഇ നിലവിലെ സാഹചര്യം പുനപ്പരിശോധിക്കും. ഇതിന് ശേഷമായിരിക്കും മാര്‍ച്ച് 16 മുതലുള്ള പരീക്ഷകളുടെ കാര്യത്തില്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക.

വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്‌കൂളുകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഉപരിപഠന സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!