small icons
small icons

സീഫില്‍ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിക്ക് ബഹ്റൈന്‍ വിടനല്‍കി

New Project (75)

മനാമ: സീഫ് ഏരിയയിലെ പാര്‍പ്പിട സമുച്ചയത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 29-കാരി സാറ അബ്ദുല്‍ ഹമീദ് ദാഷ്തിക്ക് ബഹ്റൈന്‍ കണ്ണീരോടെ വിടനല്‍കി. സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ നടുക്കിയ ഈ ദാരുണ സംഭവം രാജ്യത്തുടനീളം വലിയ തോതിലുള്ള ദുഖത്തിന് കാരണമായി.

മനാമയിലെ ഹൂറ സെമിത്തേരിയില്‍ നടന്ന വിലാപയാത്രയില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു. പ്രിയപ്പെട്ടവരോടുള്ള അന്ത്യോപചാരത്തിനൊപ്പം രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായുള്ള പ്രാര്‍ത്ഥനകളും ചടങ്ങില്‍ മുഴങ്ങിക്കേട്ടു.

മഴയത്തായിരുന്നു വിലാപയാത്ര നടന്നത്. പെയ്യുന്ന മഴയെപ്പോലും അവഗണിച്ച് സാറയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഒത്തുചേര്‍ന്നത് ബഹ്റൈന്‍ ജനതയുടെ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി മാറി.

ഇന്ന് പുലര്‍ച്ചെ സീഫ് മേഖലയിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ സാറ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!