small icons
small icons

ഗള്‍ഫ് എയര്‍ ബുക്കിംഗ് ആരംഭിച്ചു; ദമ്മാം വഴി പ്രത്യേക സർവീസുകള്‍

gulf air

മനാമ: ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പരിമിതമായ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ലണ്ടൻ ഹീത്രോ (LHR), മുംബൈയിലെ ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട് (BOM), തായ്‌ലൻഡ് കിംഗ്ഡത്തിലെ ബാങ്കോക്കിലെ സുവർണഭൂമി എയർപോർട്ട് (BKK) എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ.

മാർച്ച് 11 മുതൽ സർവീസുകള്‍ ആരംഭിക്കും. ബഹ്‌റൈൻ വ്യോമപാത താൽക്കാലികമായി അടച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനാണ് പുതിയ ക്രമീകരണം. ബഹ്‌റൈനിലേക്ക് പ്രവേശിക്കാനോ രാജ്യത്തിന് പുറത്തേക്ക് പോകാനോ നിയമപരമായ അനുമതിയുള്ള യാത്രക്കാർക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക. താല്പര്യമുള്ളവർ ഗൾഫ് എയർ നൽകിയിട്ടുള്ള പ്രത്യേക രജിസ്ട്രേഷൻ ലിങ്ക് വഴി വിവരങ്ങൾ സമർപ്പിച്ച് ബുക്കിംഗ് ഉറപ്പാക്കേണ്ടതാണ്.

മാർച്ച് 11 മുതൽ ആരംഭിക്കുന്ന സർവീസുകൾ:

ദമ്മാം (DMM) – ലണ്ടൻ ഹീത്രൂ (LHR) – ദമ്മാം (DMM)

ദമ്മാം (DMM) – മുംബൈ (BOM) – ദമ്മാം (DMM)

ദമ്മാം (DMM) – ബാങ്കോക്ക് (BKK) – ദമ്മാം (DMM)

യാത്രക്കാർക്ക് http://gulfair.com/special-flights എന്ന ലിങ്ക് വഴി ബുക്കിംഗിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൺഫേംഡ് ബുക്കിംഗ് ഉള്ള യാത്രക്കാർക്കായി ബഹ്‌റൈനും ദമ്മാമിനുമിടയിലുള്ള ഗതാഗത സൗകര്യം ഗൾഫ് എയർ തന്നെ ഒരുക്കുന്നതാണ്. ബുക്കിംഗ് സ്ഥിരീകരണം ലഭിക്കാത്ത പക്ഷം യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!