small icons
small icons

ഇറാന്‍ ആക്രമണം; ഇതുവരെ തകര്‍ത്തത് 106 മിസൈലുകളും 177 ഡ്രോണുകളും

New Project (76)

മനാമ: ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടയുന്നത് തുടരുകയാണെന്ന് ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് (ബിഡിഎഫ്) ജനറല്‍ കമാന്‍ഡ് അറിയിച്ചു. യുദ്ധം ആരംഭിച്ചത് മുതല്‍ ബഹ്‌റൈന്‍ ലക്ഷ്യമാക്കി വന്ന 106 ബാലിസ്റ്റിക് മിസൈലുകളും 177 ഡ്രോണുകളും ബിഡിഎഫ് സേന വെടിവെച്ചിട്ടു.

ഈ കാലയളവില്‍ ഉടനീളം സൈനികര്‍ പ്രകടിപ്പിച്ച അസാമാന്യമായ പോരാട്ടവീര്യത്തെയും പ്രവര്‍ത്തന മികവിനെയും ജനറല്‍ കമാന്‍ഡ് പ്രശംസിച്ചു. ബഹ്‌റൈന്റെ വ്യോമാതിര്‍ത്തി സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തുപോകാനും ജനറല്‍ കമാന്‍ഡ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

‘ആക്രമണം ബാധിച്ച പ്രദേശങ്ങളില്‍ നിന്നും സംശയാസ്പദമായ വസ്തുക്കളില്‍ നിന്നും അകന്നുനില്‍ക്കുക, സൈനിക നീക്കങ്ങളോ തകര്‍ന്ന അവശിഷ്ടങ്ങളോ വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിക്കരുത്, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക, ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കുക.’, നിര്‍ദേശത്തില്‍ പറയുന്നു.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സിവിലിയന്‍ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് ജനറല്‍ കമാന്‍ഡ് പ്രസ്താവിച്ചു. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!