മനാമ: ബഹ്റൈന്‍ കേരളീയ സമാജം (ബികെഎസ്) ഗള്‍ഫ് എയറുമായി സഹകരിച്ച് മാര്‍ച്ച് 14 അല്ലെങ്കില്‍ 15 ന് ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് വിമാന സൗകര്യം ഒരുക്കുന്നു. ബഹ്റൈനില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ദമ്മാമിലേക്ക് പ്രത്യേക ബസ് സൗകര്യം ഗള്‍ഫ് എയര്‍ ഏര്‍പ്പെടുത്തുന്നതാണ്.
ട്രാന്‍സിറ്റ് വിസ, ഗതാഗത ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക് 300 ബഹ്റൈന്‍ ദിനാര്‍ ആണ് യാത്രാ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി സഞ്ജിത്ത്- 36129714, വര്‍ഗീസ് ജോര്‍ജ്- 39291940, ദിലീഷ്- 39720030, ദേവദാസ്- 39449287, വര്‍ഗീസ് കാരക്കല്‍- 39617620, പിവി രാധാകൃഷ്ണ പിള്ള- 39691590 എന്നിവരുമായി ബന്ധപ്പെടാം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന എന്ന ക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുക. കുറഞ്ഞത് 192 യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രമേ വിമാന സര്‍വീസ് നടത്തുകയുള്ളൂ എന്ന് ബികെഎസ് പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ അറിയിച്ചു.








