small icons
small icons

രക്തം നല്‍കാന്‍ നീണ്ടനിര; ബഹ്റൈനുവേണ്ടി കൈകോര്‍ത്ത് പ്രവാസി സമൂഹം

New Project (79)

മനാമ: ബഹ്റൈനില്‍ സിവിലിയന്മാര്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ പ്രവാസികള്‍ കൂട്ടമായി എത്തുന്നു. റമദാന്‍ മാസമായതിനാല്‍ ഇഫ്താറിന് ശേഷം രാത്രി 10 മണിയോടെയാണ് കൂടുതല്‍ ആളുകളും രക്തം നല്‍കാന്‍ എത്തുന്നത്.

വിവിധ മലയാളി അസോസിയേഷനുകളും വ്യക്തികളും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലതെയാണ് രക്തംദാനം ചെയ്യാന്‍ സല്‍മാനിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ എത്തിയത്. തങ്ങളുടെ അന്നദാതാവായ ബഹ്റൈന്‍ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, ആ രാജ്യത്തിന് വേണ്ടി കൈകോര്‍ത്താണ് പ്രവാസികള്‍ രക്ത ദാനത്തിലൂടെ തങ്ങളാലാവുന്ന സഹായം ചെയ്യുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കുട്ടികളടക്കം 32 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെല്ലാം ബഹ്റൈന്‍ പൗരന്മാരാണെന്നും അവര്‍ വിദഗ്ധ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

റമദാന്‍ ആയതിനാല്‍ ആഹാരവും വെള്ളവും കഴിച്ച ശേഷം ഇഫ്താറിന് ശേഷം രക്തം നല്‍കുന്നതാണ് ഉചിതം. സല്‍മാനിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ ഇതിനായി സൗകര്യമുണ്ട്. രക്തദാതാക്കള്‍ കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. കുറഞ്ഞത് 50 കിലോ തൂക്കവും നല്ല ആരോഗ്യവുമുള്ളവരായിരിക്കണം. ലഹരി ഉപയോഗിക്കുന്നവരോ പകര്‍ച്ചവ്യാധികളുള്ളവരോ ആകാന്‍ പാടില്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!