ഗുരുഗ്രാം: എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ചേര്‍ന്ന് മാര്‍ച്ച് 12 ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് 58 ഷെഡ്യൂള്‍ഡ്, നോണ്‍-ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ നടത്തും. ഇരു എയര്‍ലൈനുകളും നാളെ സൗദി അറേബ്യയിലെ റിയാദിലേക്ക് മുംബൈയില്‍ നിന്നും കോഴിക്കോട് നിന്നും ഓരോ നോണ്‍-ഷെഡ്യൂള്‍ഡ് റൗണ്ട് ട്രിപ്പുകള്‍ വീതം സര്‍വീസ് നടത്തും.
ജിദ്ദയിലേക്കും മസ്‌കത്തിലേക്കും ഇരു വിമാനക്കമ്പനികളും ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ നടത്തും. ആകെ 10 വിമാനങ്ങള്‍ ജിദ്ദയിലേക്കും തിരിച്ചും സര്‍വീസുകള്‍ നടത്തും. മസ്‌കത്തിലേക്കും തിരിച്ചും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 8 വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
കൂടാതെ, എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ നിന്ന് ഒരു റൗണ്ട് ട്രിപ്പും മുംബൈയില്‍ നിന്ന് രണ്ട് റൗണ്ട് ട്രിപ്പുകളും ജിദ്ദയിലേക്ക് നടത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോടുനിന്നും ജിദ്ദയിലേക്ക് ഓരോ റൗണ്ട് ട്രിപ്പും നടത്തും.
കൂടാതെ, എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ നിന്ന് ഒന്നും മുംബൈയില്‍ നിന്ന് രണ്ടും ജിദ്ദ റൗണ്ട് ട്രിപ്പുകള്‍ നടത്തും. എയര്‍ ഇന്ത്യ എക്സ്പ്രസ് ബംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ജിദ്ദയിലേക്ക് ഓരോ റൗണ്ട് ട്രിപ്പുകള്‍ വീതം നടത്തും.
മസ്‌കത്തിലേക്കുള്ള ഷെഡ്യൂള്‍ഡ് സര്‍വീസുകളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഓരോ റൗണ്ട് ട്രിപ്പും കോഴിക്കോട് നിന്ന് രണ്ട് റൗണ്ട് ട്രിപ്പുകളും നടത്തും.
ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ക്ക് പുറമെ യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും തിരിച്ചും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ആകെ 40 നോണ്‍-ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. വിമാനത്താവളങ്ങളിലെ സ്ലോട്ടുകളുടെ ലഭ്യതയ്ക്കും മറ്റ് നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും ഈ സര്‍വീസുകള്‍. ഇന്ത്യന്‍ അധികൃതരുടെയും പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളുടെയും ആവശ്യമായ അനുമതിയോടെയാണ് ഈ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ മറ്റ് മേഖലകളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ നിലവിലെ ഷെഡ്യൂള്‍ പ്രകാരം തുടരും. ഇതിനുപുറമെ, മാര്‍ച്ച് 18 വരെ യൂറോപ്പ്, യുഎസ്എ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള 78 അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച റൂട്ടുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഭാവിയിലെ തീയതികളിലേക്ക് അധിക ചാര്‍ജ് ഇല്ലാതെ വീണ്ടും ബുക്ക് ചെയ്യുകയോ അല്ലെങ്കില്‍ മുഴുവന്‍ തുക തിരികെ വാങ്ങുകയോ ചെയ്യാവുന്നതാണ്. റീബുക്കിംഗിനായി എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് (http://airindia.com) സന്ദര്‍ശിക്കുകയോ +911169329333, +911169329999 എന്നീ ഹെല്‍പ്പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
യുഎഇയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ഇന്ത്യയിലെ ഏത് നഗരത്തിലേക്കും അധിക നിരക്കില്ലാതെ ടിക്കറ്റ് മാറ്റാവുന്നതാണ്. അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനായി യാത്രക്കാര്‍ തങ്ങളുടെ സജീവമായ മൊബൈല്‍ നമ്പറുകള്‍ എയര്‍ലൈന്‍ റെക്കോര്‍ഡുകളില്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് വാട്‌സാപ്പിലെ ഡിജിറ്റല്‍ അസിസ്റ്റന്റ് ആയ ‘Tia’ വഴി (+91 63600 12345) ബുക്കിംഗുകള്‍ മാറ്റാം.








