small icons
small icons

ഇറാന്റെ ആക്രമണത്തില്‍ മരിച്ച സ്വദേശി വനിതയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി

New Project (80)

മനാമ: ബഹ്റൈന്‍ രാജ്യത്തെ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുണ്ടായ ഇറാന്റെ ആക്രമണത്തില്‍ മരിച്ച സ്വദേശി വനിതയുടെ കുടുംബത്തെ ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അനുശോചനം അറിയിച്ചു.

രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തിലും, കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും ബഹ്റൈന്‍ എന്നും സുരക്ഷിതവും സുസ്ഥിരവുമായിരിക്കുമെന്ന് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള വ്യക്തമാക്കി.

ശക്തമായ സാമൂഹിക-മാനവിക ബന്ധങ്ങളാലും പങ്കിട്ട ദേശീയ വീര്യത്താലും രാജ്യം ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന അദ്ദേഹം, വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബത്തിന് ക്ഷമയും കരുത്തും നല്‍കട്ടെയെന്നും പ്രാര്‍ത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!