small icons
small icons

ഇറാന്‍ ആക്രമണം: ബഹ്റൈന്റെ പ്രാദേശിക സുരക്ഷാ പ്രമേയത്തിന് യുഎന്‍ അംഗീകാരം

New Project (81)

മനാമ: നയതന്ത്ര രംഗത്ത്, ഗള്‍ഫ് മേഖലയിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ബഹ്‌റൈന്‍ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ (യുഎന്‍എസ്സി) അംഗീകരിച്ചു. കരട് പ്രമേയം 2817 ആണ് 13 വോട്ടുകളുടെ പിന്തുണയോടെ പാസ്സായത്. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

വോട്ടെടുപ്പിന് മുന്നോടിയായി സംസാരിച്ച യുഎന്‍ പ്രതിനിധി മൈക്ക് വാള്‍ട്ട്‌സ് ബഹ്റൈന്റെ നീക്കത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും മേഖലയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. അന്താരാഷ്ട്ര പിന്തുണയുടെ അടയാളമായി ഈ പ്രമേയത്തെ സ്വാഗതം ചെയ്ത ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, ഇത് മേഖലയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും സമാധാനത്തിനും അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി.

അതേസമയം, മുഹറഖ് ഗവര്‍ണറേറ്റിലെ ഇന്ധന സംഭരണശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ബഹ്റൈനില്‍ നിര്‍ണ്ണായകമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഇന്ധന ടാങ്കുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ഇതിനെത്തുടര്‍ന്ന് ഹിദ്ദ്, അരാദ്, ഖലാലി, സമാഹീജ് എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. തീപിടുത്തത്തില്‍ നിന്നുള്ള പുക ശ്വസിക്കുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ജനലുകളും വെന്റിലേഷനുകളും അടച്ചിടണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!