small icons
small icons

യാത്രാ പ്രതിസന്ധിയിൽ ആശ്വാസം; ബഹ്‌റൈൻ പ്രവാസികളുമായി ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് കൊച്ചിയിലെത്തും

New Project (1)

മനാമ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതോടെ ബഹ്‌റൈനിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസമായി ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കിയ ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് കൊച്ചിയിലെത്തും. ഗൾഫ് എയറുമായി (GF 2270) സഹകരിച്ച് സംഘടിപ്പിച്ച വിമാനത്തിൽ 192 യാത്രക്കാരാണുള്ളത്. ഇന്ന് വൈകിട്ട് 6.55-ന് വിമാനം നെടുമ്പാശ്ശേരിയിൽ ഇറങ്ങും.

ബഹ്‌റൈൻ വ്യോമപാത നിലവിൽ അടച്ചിട്ടിരിക്കുന്നതിനാൽ, യാത്രക്കാരെ റോഡ് മാർഗ്ഗം സൗദി അറേബ്യയിലെ ദമ്മാമിൽ എത്തിച്ച ശേഷമാണ് അവിടെ നിന്ന് വിമാനം പുറപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ മനാമ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നിന്ന് പുറപ്പെട്ട ബസുകൾ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

കോവിഡ് കാലത്തിന് സമാനമായി പ്രവാസികൾക്കായി സമാജം നടത്തുന്ന ഈ ഇടപെടൽ വലിയ പ്രശംസ നേടുകയാണ്. വരും ദിവസങ്ങളിലും (മാർച്ച് 16, 17, 20) കൊച്ചിയിലേക്ക് കൂടുതൽ ചാർട്ടേർഡ് സർവീസുകൾ സമാജം ഒരുക്കിയിട്ടുണ്ട്. സമാജം ഭരണസമിതി അംഗങ്ങളും വോളണ്ടിയർമാരും യാത്രക്കാർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!