small icons
small icons

ദമ്മാമില്‍ നിന്നുള്ള സര്‍വീസുകള്‍ വിപുലീകരിച്ച് ഗള്‍ഫ് എയര്‍; ബുക്കിംഗ് ആരംഭിച്ചു

New Project (88)

മനാമ: ബഹ്റൈന്‍ വ്യോമപാത അടച്ച പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സൗദിയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക സര്‍വീസുകള്‍ വിപുലീകരിച്ച് ഗള്‍ഫ് എയര്‍. ബുക്കിംഗുകള്‍ ആരംഭിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 15, 16 തീയതികളിലേക്കുള്ള യാത്രകള്‍ക്കാണ് ഇപ്പോള്‍ ബുക്കിംഗ് ലഭ്യമാകുക. വരും ദിവസങ്ങളിലെ സര്‍വീസുകള്‍ പിന്നീട് പ്രഖ്യാപിക്കും. ദമ്മാമില്‍ നിന്നും ലണ്ടന്‍ ഹീത്രൂ, മുംബൈ, ബാങ്കോക്ക് എന്നീ നഗരങ്ങളിലേക്കാണ് നിലവില്‍ വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ വിമാനങ്ങളില്‍ ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാരെ ബഹ്റൈനില്‍ നിന്നും ദമ്മാം വിമാനത്താവളത്തിലേക്ക് എയര്‍ലൈന്‍ നേരിട്ട് എത്തിക്കും. യാത്രക്കാര്‍ക്ക് ആവശ്യമായ സൗദി ട്രാന്‍സിറ്റ് വിസ നടപടികളില്‍ ഗള്‍ഫ് എയര്‍ സഹായം നല്‍കും. സ്വന്തമായി വിസയുള്ളവര്‍ക്ക് അത് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വ്യോമപാത സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്നത് വരെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സാധാരണ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അയല്‍രാജ്യമായ സൗദിയിലെ വിമാനത്താവളം വഴി ഗള്‍ഫ് എയര്‍ ബദല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!