മനാമ: ബഹ്റൈനില്‍ ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലുമാണ് മന്ത്രാലയങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും അവധി ലഭിക്കുക. ഔദ്യോഗിക അവധി ദിവസങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും (വാരാന്ത്യ അവധികള്‍) ഉള്‍പ്പെടുന്നതിനാല്‍, ഇതിന് പകരമായി രണ്ട് ദിവസങ്ങള്‍ കൂടി അധികമായി അവധി നല്‍കാന്‍ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.









