ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ (ഐമാക് ബഹ്‌റൈൻ) സമ്മർ ക്ലാസ്സുകൾ ജൂലൈ ഒന്നുമുതൽ

IMAC

മനാമ: ബഹറിനിലെ പ്രശസ്ത കലാകേന്ദ്രം ആയ ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർൻറെ Gufool, Bukuwara, East Riffa എന്നിവിടങ്ങളിലുള്ള 3 സെൻററുകളിൽ സമ്മർ ക്ലാസുകൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുമെന്ന് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് വാർത്ത കുറിപ്പിൽ അറിയിച്ചു. ജൂലൈ മാസം ഒന്നാം തീയതി മുതൽ ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി വരെ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12വരെയാണ് സമ്മർ ക്ലാസുകൾ നടത്തുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഫഷണൽ അധ്യാപകരാൽ നയിക്കപ്പെടുന്ന ഈ സമ്മർ ക്ലാസുകളിൽ സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, ഡ്രോയിംഗ്, കീബോർഡ്, യോഗ എന്നിവയിൽ പരിശീലനം ലഭിക്കുന്നതാണ്. കൂടാതെ ബോളി ഫിറ്റ്നസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പിക്നിക് എന്നിവയും ഗ്രാൻഡ് ഫിനാലെയിൽ മുഴുവൻ കുട്ടികളുടെയും അവതരണവും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രിൻസിപ്പൽ ശ്രീ.സുധി പുത്തൻവേലിക്കര അറിയിച്ചു.

സര്ഗാത്മ കലകളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി തുടർ പരിശീലനത്തിന് ഐമാക് ന്റെ കേന്ദ്രങ്ങളിൽ തന്നെ പഠനം തുടരുവാനും സാധിക്കുന്നതാണ്. പോയ വർഷങ്ങളിൽ നിരവധി കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയും വിവിധ കോഴ്‌സുകളിലേക്ക് ചേക്കേറുകയുണ്ടായിട്ടുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും വിവിധ ഇൻസ്റ്റിട്യൂട്ടുകളിൽ പ്രവർത്തിച്ച അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. പരിമിതമായ സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ബന്ധപ്പെടുക, Gufool 38096845/35190043, Bukuwara: 38094806/34013351, East Riffa: 66601043/39011324

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!