മനാമ: ബഹ്‌റൈനില്‍ ഈദുല്‍ ഫിത്തര്‍ നമസ്‌കാരം രാവിലെ 6 മണിക്ക് പ്രധാന ജാമിഅ് മസ്ജിദുകളിലും താല്‍ക്കാലികമായി ജാമിഅ് മസ്ജിദുകളായി മാറ്റിയ പള്ളികളിലും വെച്ച് നടക്കുമെന്ന് സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രധാന ഈദ്ഗാഹുകളില്‍ (തുറസ്സായ സ്ഥലങ്ങളില്‍) നമസ്‌കാരം സംഘടിപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് ഈ തീരുമാനം.
ഈദ് അല്‍ ഫിത്തര്‍ പ്രമാണിച്ച് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, കൂടാതെ ബഹ്‌റൈനിലെ ജനങ്ങള്‍ എന്നിവര്‍ക്ക് എന്‍ഡോവ്മെന്റ് കൗണ്‍സിലിന് വേണ്ടി ചെയര്‍മാന്‍ ഈദ് ആശംസകള്‍ നേര്‍ന്നു. ബഹ്റൈനിലും മറ്റ് മുസ്ലീം രാജ്യങ്ങളിലും സുരക്ഷയും സമാധാനവും നിലനില്‍ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
നമസ്‌കാരം നടക്കുന്ന പ്രധാന പള്ളികള്‍ (ഗവര്‍ണറേറ്റുകള്‍ തിരിച്ച്)
മുഹറഖ് ഗവര്‍ണറേറ്റ്: അല്‍ ബുര്‍ഷൈദ് മസ്ജിദ് (ഹിദ്ദ്), ഹയ ബിന്‍ത് മുഹമ്മദ് അല്‍ ബുഫല്‍സ മസ്ജിദ് (ഹിദ്ദ് – കാബിന്‍), ആയിഷ അല്‍ റഷീദ് മസ്ജിദ് (ദിയാര്‍ അല്‍ മുഹറഖ്), ഉമ്മഹത്ത് അല്‍ മുഅ്മിനീന്‍ മസ്ജിദ് (അറാദ്), ഒസാമ ബിന്‍ സായിദ് മസ്ജിദ് (അറാദ്), അലി ബിന്‍ ഇബ്രാഹിം അല്‍ സയാനി മസ്ജിദ് (മുഹറഖ്), ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് മസ്ജിദ്, സൗത്ത് ബുസൈത്തീന്‍ മസ്ജിദ്, ഹെസ്സ അല്‍ അമ്മാരി മസ്ജിദ് (അല്‍ സെയ്ഹ്).
സതേണ്‍ ഗവര്‍ണറേറ്റ്: അല്‍ ഇഖ്ലാസ് മസ്ജിദ് (ഇസ ടൗണ്‍), ബദ്രിയ മിര്‍ബതി മസ്ജിദ് (ഈസ്റ്റ് റിഫ – ബുഹൈര്‍), ഈസ ബിന്‍ ഈസ മസ്ജിദ് (ഈസ്റ്റ് റിഫ), ഷെയ്ഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫ മസ്ജിദ് (ഈസ്റ്റ് റിഫ), ഷെയ്ഖ് ഖലീഫ ബിന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ മസ്ജിദ് (ഈസ്റ്റ് റിഫ), അല്‍ ബുക്കാവറ മസ്ജിദ് (ഈസ്റ്റ് റിഫ), അബി അബ്ദുല്ല സല്‍മാന്‍ അല്‍ ഫര്‍സി മസ്ജിദ് (ഈസ്റ്റ് റിഫ), അല്‍ മുഹാജിരിന്‍ മസ്ജിദ് (ഈസ്റ്റ് റിഫ- ഹാജിയാത്ത്), ഹുനൈന്‍ മസ്ജിദ് (ഈസ്റ്റ് റിഫ- ബുക്കാവറ), അമര്‍ ബിന്‍ അല്‍ ആസ് മസ്ജിദ് (ഈസ്റ്റ് റിഫ), ഷെയ്ഖ ഫാത്തിമ ബിന്‍ത് അഹമ്മദ് അല്‍ ഖലീഫ മസ്ജിദ് (സല്ലാഖ്).
നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ്: അല്‍ ദുവൈസാന്‍ മസ്ജിദ് (ഹമദ് ടൗണ്‍- റൗണ്ട്എബൗട്ട് 1), അല്‍ അസീസ് മസ്ജിദ് (ഹമദ് ടൗണ്‍- റൗണ്ട്എബൗട്ട് 5), അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഔഫ് മസ്ജിദ് (ഹമദ് ടൗണ്‍- റൗണ്ട്എബൗട്ട് 10), അബു അയ്യൂബ് അല്‍ അന്‍സാരി മസ്ജിദ് (ഹമദ് ടൗണ്‍- റൗണ്ട്എബൗട്ട് 21), അസ്മാ ദാത്ത് അല്‍ നിതാഖിന്‍ മസ്ജിദ് (ഹമദ് ടൗണ്‍- റൗണ്ട്എബൗട്ട് 21), ഹംസ ബിന്‍ അബ്ദുല്‍മുത്തലിബ് മസ്ജിദ് (ഹമദ് ടൗണ്‍- റൗണ്ട്എബൗട്ട് 21).
കാപ്പിറ്റല്‍ ഗവര്‍ണറേറ്റ്: ഉമ്മുല്‍ അല്‍ ഹസം പ്രദേശത്തെ സാദ് ബിന്‍ അബി വഖാസ് മസ്ജിദില്‍ ഈദ് നമസ്‌കാരം നടക്കും.
പള്ളികള്‍ക്കും പ്രസംഗകര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍
ഈദ് നമസ്‌കാരം കൃത്യം രാവിലെ 6 ന് തന്നെ ആരംഭിക്കണം.
നമസ്‌കാരവും പെരുന്നാള്‍ പ്രസംഗവും (ഖുതുബ) ഉള്‍പ്പെടെയുള്ള സമയം 15 മിനിറ്റില്‍ കവിയാന്‍ പാടില്ല.
തുറസ്സായ സ്ഥലങ്ങളിലെ ഈദ്ഗാഹുകളില്‍ നമസ്‌കാരം ഉണ്ടായിരിക്കില്ല. അംഗീകൃത പള്ളികളില്‍ മാത്രമേ നമസ്‌കാരം അനുവദിക്കൂ.









