മനാമ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് 300 തടവുകാര്‍ക്ക് മാപ്പ് നല്‍കിക്കൊണ്ട് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
ശിക്ഷാ കാലാവധിയുടെ ഒരു ഭാഗം പൂര്‍ത്തിയാക്കിയ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും, ബദല്‍ ശിക്ഷാ നിയമത്തിന് കീഴിലുള്ളവരും ഈ രാജകീയ മാപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടും.
ശിക്ഷിക്കപ്പെട്ടവര്‍ക്ക് സമൂഹത്തിലേക്ക് തിരിച്ചുവരാനും, രാജാവിന്റെ നേതൃത്വത്തിന് കീഴില്‍ ബഹ്റൈന്റെ സമഗ്രമായ വികസന പ്രക്രിയയില്‍ പങ്കാളികളാകാനുമുള്ള അവസരം നല്‍കുന്നതിലുള്ള രാജാവിന്റെ പ്രതിബദ്ധതയാണ് മാപ്പ് നല്‍കലിലൂടെ പ്രതിഫലിക്കുന്നത്.









