ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കം ചെയ്യാൻ ക്യാപിറ്റൽ മുനിസിപ്പാലിറ്റിയുടെ അറിയിപ്പ്

മനാമ: ഉപേക്ഷിക്കപ്പെട്ട സ്ക്രാപ്പ് കാറുകൾ നീക്കംചെയ്യാനുള്ള അറിയിപ്പ് ക്യാപിറ്റൽ മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചു. ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ 812 ഉടമകൾക്ക് അവരുടെ വാഹനങ്ങൾ നീക്കംചെയ്യാൻ അറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതിൽ ഉപേക്ഷിക്കപ്പെട്ട 521 കാറുകൾ അവയുടെ ഉടമസ്ഥർ നീക്കം ചെയ്തു (64 ശതമാനം), 65 എണ്ണം വലിച്ചെറിഞ്ഞു, 45 എണ്ണം പൊതു ലേലത്തിൽ വിറ്റു. ഉപേക്ഷിക്കപ്പെട്ട മറ്റ് 226 വാഹനങ്ങളുടെ ഉടമസ്ഥർ തീരുമാനം പാലിച്ചില്ലെങ്കിൽ വാഹനം നീക്കം ചെയ്യുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.