small icons
small icons

ഗള്‍ഫ് എയര്‍ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു; തിരുവനന്തപുരത്തേക്കും കൊച്ചിയില്‍ നിന്നും വിമാനങ്ങള്‍

gulf air 2

മനാമ: ബഹ്റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലേക്ക് പരിമിതമായ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യങ്ങള്‍ മൂലം ബഹ്റൈന്‍ വ്യോമപാതയും മേഖലയിലെ മറ്റ് ചില രാജ്യങ്ങളും താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ യാത്രക്കാരെ സഹായിക്കുന്നതിനാണ് ഈ നടപടി.

ലണ്ടന്‍ ഹീത്രൂ, ബാങ്കോക്ക്, മുംബൈ, ചെന്നൈ, മനില, കെയ്റോ, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, കാസബ്ലങ്ക, നെയ്റോബി എന്നിവിടങ്ങളിലേക്ക് ദമ്മാം വഴി ഗള്‍ഫ് എയര്‍ നിലവില്‍ നടത്തുന്ന സര്‍വീസുകള്‍ക്ക് പുറമെയാണിത്. ബഹ്റൈനിലേക്ക് വരാനും തിരിച്ചുപോകാനും അനുമതിയുള്ള യാത്രക്കാര്‍ക്കായി താഴെ പറയുന്ന ദിവസങ്ങളില്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും.

മാര്‍ച്ച് 27, 29, ഏപ്രില്‍ ഒന്ന് തീയതികളില്‍ കൊച്ചിയില്‍ നിന്നും ദമ്മാമിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് നടത്തും

മാര്‍ച്ച് 28 ന് ന്യൂഡല്‍ഹിയില്‍ നിന്നും ദമ്മാമിലെക്ക് സര്‍വീസ് ഉണ്ടായിരിക്കും

മാര്‍ച്ച് 29ന് ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തെക്കും മാര്‍ച്ച് 30 ന് തിരുവനന്തപുരത്ത് നിന്നും ദമ്മാമിലെക്കും ഗള്‍ഫ് എയര്‍ സര്‍വീസ് നടത്തും

ഈ സര്‍വീസുകള്‍ ബഹ്റൈനിലേക്ക് പോകുന്നവര്‍ക്കും അവിടെ നിന്ന് വരുന്നവര്‍ക്കും മാത്രമുള്ളതാണ്. പ്രാദേശിക യാത്രക്കാരെ ദമ്മാമില്‍ ഇറങ്ങാനോ അവിടെ നിന്ന് കയറാനോ അനുവദിക്കില്ല. മറ്റ് കണക്ഷന്‍ വിമാനങ്ങളിലേക്കുള്ള യാത്രയും അനുവദനീയമല്ല.

യാത്രക്കാര്‍ക്ക് gulfair.com വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, അംഗീകൃത ട്രാവല്‍ ഏജന്റുകള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ബഹ്റൈനും ദമ്മാം എയര്‍പോര്‍ട്ടിനുമിടയിലുള്ള യാത്രയ്ക്ക് ഗള്‍ഫ് എയര്‍ തന്നെ വാഹന സൗകര്യം ഏര്‍പ്പെടുത്തും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!