small icons
small icons

ബഹ്‌റൈനില്‍ ഡ്രോണുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം

drone

മനാമ: ബഹ്‌റൈനില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് ആഭ്യന്തര മന്ത്രാലയം സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയും സിവില്‍ സംരക്ഷണം ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഏത് ആവശ്യത്തിനുള്ള ഡ്രോണുകള്‍ക്കും ഈ നിരോധനം ബാധകമായിരിക്കും.

നിലവിലെ സുരക്ഷാ സാഹചര്യങ്ങളും രാജ്യത്തിന് നേരെയുണ്ടായ ശത്രുതാപരമായ നീക്കങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന ഡ്രോണുകള്‍ ഉടനടി വെടിവെച്ചിടുകയോ നശിപ്പിക്കുകയോ ചെയ്യും. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.

ഈ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിലവിലെ സാഹചര്യത്തില്‍ ദേശീയ സുരക്ഷ നിലനിര്‍ത്തുന്നതിനും ഈ മുന്‍കരുതല്‍ അത്യാവശ്യമാണെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!