small icons
small icons

പ്രവാസി വെൽഫെയർ കരിയർ ഗൈഡൻസ് സെഷൻ ഏപ്രിൽ 01 ബുധനാഴ്ച

New Project (12)
മനാമ: എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉന്നത പഠനമേഖലകൾ, കോഴ്സുകൾ, തൊഴിൽ സാധ്യതകൾ എന്നിവയുടെ അനന്ത സാധ്യതകളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിൻ്റെ ഭാഗമായി പ്രവാസി വെൽഫെയർ ബഹറൈൻ കരിയർ ഗൈഡൻസ് കൗൺസലിംഗ് സെഷൻ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 01 ബുധനാഴ്ച വൈകുന്നേരം 8.00 മണിക്ക് ഓൺലൈൻ ആയി നടക്കുന്ന കരിയർ ഗൈഡൻസ് കൗൺസലിംഗ് 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അവരുടെ മെച്ചപ്പെട്ട ഭാവി ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് കരിയർ ഗൈഡൻസ് കൗൺസലിംഗ് ഒരുക്കിയിട്ടുള്ളത്.
തുടർ പഠന മേഖല, തിരഞ്ഞെടുപ്പ്, കരിയർ സാധ്യതകൾ, വ്യക്തിഗത കഴിവുകൾ തിരിച്ചറിയൽ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ മാർഗനിർദേശം നൽകുകയാണ് കരിയർ ഗൈഡൻസ് കൗൺസലിംഗിലൂടെ ലക്ഷ്യം വക്കുന്നത് എന്ന് പ്രവാസി വെൽഫെയർ കരിയർ വിംഗ് സെക്രട്ടറി അഡ്വ. ഷഫ്ന ത്വയ്യിബ് അറിയിച്ചു. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനകരമായ ഈ സെഷൻ വിദ്യാർത്ഥികളുടെ ഭാവി വിദ്യാഭ്യാസ-തൊഴിൽ തീരുമാനങ്ങളിൽ സഹായകരമാകും.
ബഹ്റൈനിലെ കരിയർ കൗൺസിലറും മികച്ച ക്വിസറും കരിയർ ഗൈഡൻസ് പ്രൊഫഷണലുമായ ജോസി തോമസ് കരിയർ ഗൈഡൻസ് കൗൺസലിംഗ് സെഷനിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കും.
വിദ്യാർത്ഥികൾക്ക് അവരുടെ ശരിയായ കരിയർ തിരഞ്ഞെടുക്കാനുള്ള ദിശയിലേക്കുള്ള ആദ്യപടിയായി കരിയർ ഗൈഡൻസ് കൗൺസലിംഗ് സെഷൻ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി വെൽഫയർ കരിയർ വിങ്ങ് സെക്രട്ടറി അഡ്വ: ഷഫ്ന തയ്യിബ് അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 66336218 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!