small icons
small icons

നിലവിലെ സാഹചര്യം; നഴ്‌സറി ഫീസുകള്‍ കുറയ്ക്കണമെന്ന ആവശ്യത്തിന് എംപിമാരുടെ അംഗീകാരം

nursery 1

മനാമ: നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രൈവറ്റ് നഴ്‌സറികളും കിന്റര്‍ഗാര്‍ട്ടനുകളും ഈടാക്കുന്ന ഫീസ് സംബന്ധിച്ച വിഷയത്തില്‍ ഇന്നലെ പാര്‍ലമെന്റ് പ്രമേയം പാസാക്കി. ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന കാലയളവിലെ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ് ഈ അടിയന്തര പ്രമേയം.

ഇതുപ്രകാരം, രക്ഷിതാക്കള്‍ ഇതിനകം അടച്ച തുക അടുത്ത ടേമിലേക്ക് മാറ്റുകയോ, നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ അതിലേക്ക് വകയിരുത്തുകയോ വേണം. അതല്ലെങ്കില്‍, നേരിട്ടുള്ള പഠനവും ഓണ്‍ലൈന്‍ പഠനവും തമ്മിലുള്ള സേവനത്തിലെ വ്യത്യാസം കണക്കാക്കി രക്ഷിതാക്കള്‍ക്ക് പണം തിരികെ നല്‍കാനുള്ള വ്യക്തമായ പദ്ധതി തയ്യാറാക്കണമെന്നും പ്രമേയം നിര്‍ദ്ദേശിക്കുന്നു.

കൂടാതെ, ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന സമയത്ത് അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെടാതിരിക്കാന്‍ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നും സാമ്പത്തിക സഹായ പദ്ധതികള്‍ വഴി പിന്തുണ നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഡോ. മുനീര്‍ സറൂര്‍, ലുല്‍വ അല്‍ റുമൈഹി, ബാസിമ മുബാറക്, അഹമ്മദ് അല്‍ സല്ലൂം, മുഹമ്മദ് സല്‍മാന്‍ അല്‍ അഹമ്മദ് എന്നിവരാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

‘അസാധാരണമായ സാഹചര്യങ്ങള്‍ കാരണം നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവെക്കുകയും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുകയും ചെയ്തതോടെ നഴ്‌സറികളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും ഫീസ് സംബന്ധിച്ച് വലിയൊരു പ്രശ്‌നം ഉടലെടുത്തിട്ടുണ്ട്. നല്‍കുന്ന സേവനത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം വന്നിട്ടും പഴയ നിരക്കില്‍ തന്നെ ഫീസ് ഈടാക്കുന്നത് ശരിയല്ല’, ഡോ. സറൂര്‍ പറഞ്ഞു. കുട്ടികളുടെ ആദ്യകാല വിദ്യാഭ്യാസം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് നടക്കേണ്ടതെന്നും ഓണ്‍ലൈന്‍ പഠനത്തിന് അതിന് പകരമാവാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!