മൂന്നാം വാർഷികം രക്തദാനത്തിലൂടെ ആഘോഷിച്ച് ബഹ്‌റൈൻ ഡി റ്റി

blood

മനാമ: ‘സഹജീവികൾക്കൊരു കൈത്താങ്ങ്’ എന്ന ആപ്തവാക്യവുമായി, തികച്ചും വേറിട്ട പ്രവർത്തനശൈലിയിലൂടെ ബഹ്‌റൈനിലെ സാമൂഹ്യ സേവനരംഗത്ത് പ്രവർത്തിച്ചു വരുന്ന ബഹ്‌റൈൻ ഡിഫറന്റ് തിങ്കേഴ്‌സ് (ബി ഡി റ്റി) തങ്ങളുടെ മൂന്നാം വാർഷികം വേറിട്ട രീതിയിൽ ആഘോഷിക്കുകയുണ്ടായി.

2016 ജൂൺ 28ന് രൂപീകരിച്ച ഈ കൂട്ടായ്മ, ഇന്നലെ മൂന്നാം വാർഷിക ദിനത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് നടത്തിക്കൊണ്ടാണ് തങ്ങളുടെ വാർഷികം ആഘോഷിച്ചത്. ഒരു തവണ രക്തം ദാനം ചെയ്യുന്നതിലൂടെ മൂന്ന് ജീവനുകൾ രക്ഷിക്കാൻ കഴിയും എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് നടത്തിയ ഈ രക്തദാന ക്യാമ്പിൽ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട 135ൽ പരം ആളുകൾ പങ്കെടുക്കുകയുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!