small icons
small icons

മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങള്‍ പരിഷ്‌കരിക്കണം; മുഹറഖില്‍ ആവശ്യം ശക്തമാകുന്നു

rain

മനാമ: മുഹറഖിലെ മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരവും ഏകോപിതവുമായ നടപടി വേണമെന്ന് കൗണ്‍സിലര്‍മാര്‍ വീണ്ടും ആവശ്യപ്പെട്ടു. നിലവിലുള്ള പോരായ്മകള്‍ താമസക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കം സമഗ്രമായ അവലോകനത്തിനും സമയബന്ധിതമായ ഇടപെടലിനും വഴിതുറക്കണമെന്നും, വരും വര്‍ഷങ്ങളില്‍ ഇത്തരം ദുരിതങ്ങള്‍ ഒഴിവാക്കാന്‍ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയില്‍ മുഹറഖ് ഗവര്‍ണറേറ്റിലെ പല തെരുവുകളും വെള്ളത്തിനടിയിലായിരുന്നു. ഇതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് ‘വ്യക്തമായ പരാജയം’ സംഭവിച്ചതായി മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സാലിഹ് ബുഹസ അറിയിച്ചിരുന്നു.

കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെ, റോഡുകളിലെ വെള്ളക്കെട്ട് കാരണം ജനങ്ങളുടെ യാത്ര തടസ്സപ്പെട്ടതായും സ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് പകരം അധികൃതര്‍ പരസ്പരം കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മഴക്കാലത്ത് വേണ്ടത്ര പ്രവര്‍ത്തിക്കാത്ത മഴവെള്ള ഡ്രെയിനേജ് ശൃംഖലകള്‍ ഉള്ള പ്രദേശങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിത്തം പൊതുമരാമത്ത് മന്ത്രാലയത്തിനാണെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കിടയിലുള്ള ഏകോപനമില്ലായ്മയാണ് ഓരോ മഴക്കാലത്തും ജനങ്ങളെ ദുരിതത്തിലാക്കുന്നതെന്ന് ബുഹസ ചൂണ്ടിക്കാട്ടി. മുഹറഖിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വീഴ്ചകളെക്കുറിച്ച് സുതാര്യമായ അന്വേഷണം വേണമെന്നും ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യക്തമായ കര്‍മ്മപദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!