small icons
small icons

തുടർവികസനത്തിനായി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരണം: ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ

ldf

മനാമ: കേരളത്തിൽ ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത വികസന കുതിപ്പിന്റെ തുടർച്ചയ്ക്കായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ (LDF) വീണ്ടും അധികാരത്തിലേറ്റണമെന്ന് ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ പ്രവാസി സമൂഹം രംഗത്തിറങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

യു.ഡി.എഫ് ഭരണകാലത്ത് തകർന്നടിഞ്ഞ കേരളത്തെ വികസിതവും അഴിമതിരഹിതവും മതനിരപേക്ഷവുമായ പാതയിലേക്ക് നയിക്കാൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചു. പ്രകൃതി ദുരന്തങ്ങളെയും മഹാമാരികളെയും അതിജീവിച്ചുകൊണ്ട് വാഗ്ദാനങ്ങൾ 95 ശതമാനവും നടപ്പിലാക്കിയ ഏക സർക്കാരാണിത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും കേരളം ഇന്ത്യയിൽ തന്നെ മുൻപന്തിയിലെത്തി. മന്ത്രിതലത്തിൽ ഒരു അഴിമതി ആരോപണം പോലും ഇല്ലാത്ത ഇന്ത്യയിലെ ഏക സർക്കാരായി എൽ.ഡി.എഫ് മാറിയെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

കേരളത്തെ വികസിത രാഷ്ട്രങ്ങൾക്ക് തുല്യമായ അടിസ്ഥാന സൗകര്യങ്ങളിലേക്ക് ഉയർത്താനാണ് പുതിയ പ്രകടനപത്രികയിലൂടെ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പാക്കൽ, വീട്ടമ്മമാർക്ക് പെൻഷൻ, 50 ശതമാനം സ്ത്രീകൾക്ക് തൊഴിലുറപ്പ് തുടങ്ങിയ വിപ്ലവകരമായ പദ്ധതികളാണ് മുന്നണി മുന്നോട്ടുവെക്കുന്നത്. ഇവ പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും നടപ്പിലാക്കാനുള്ള കൃത്യമായ പദ്ധതികളാണെന്നും നേതാക്കൾ പറഞ്ഞു.

അമേരിക്ക, ഇസ്രായേൽ, ഇറാൻ സംഘർഷത്തിൽ പ്രമുഖ രാജ്യങ്ങളുടെ ഇടപെടലിലൂടെ വെടിനിർത്തൽ ഉണ്ടായതിനെ ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ സ്വാഗതം ചെയ്തു. സമാധാനത്തിന്റെ ഈ അന്തരീക്ഷം ലോകത്തിന് വലിയ ആശ്വാസമാണെന്നും നേതാക്കൾ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!