മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ സ്വീകരിച്ചു. സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി, ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും കിരീടാവകാശിയുമായും ഹിസ് റോയല്‍ ഹൈനസുമായും കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയെയും സ്ഥിരതയെയും ഈ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കുന്നു എന്നതും സംഭാഷണങ്ങളില്‍ വിഷയമാകും. കൂടാതെ, പരസ്പര താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉന്നതതല ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.









