small icons
small icons

കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ വിറ്റ കമ്പനി പൂട്ടി; ഏഷ്യന്‍ വംശജനായ ഉടമയ്ക്ക് തടവുശിക്ഷ

court

മനാമ: ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമം കാണിച്ച് വിപണിയില്‍ എത്തിച്ച സംഭവത്തില്‍ ഒരു കമ്പനി ആറുമാസത്തേക്ക് അടച്ചുപൂട്ടാനും 5,000 ബഹ്റൈന്‍ ദിനാര്‍ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളില്‍ വ്യാജ തീയതികള്‍ രേഖപ്പെടുത്തി വീണ്ടും വിപണിയില്‍ എത്തിച്ചതിലൂടെ പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തിയതായി കോടതി കണ്ടെത്തി.

രണ്ടാം ലോവര്‍ ക്രിമിനല്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കമ്പനി ഉടമയ്ക്ക് മൂന്ന് വര്‍ഷം തടവും 10,000 ബഹ്റൈന്‍ ദിനാര്‍ പിഴയും ശിക്ഷ വിധിച്ചു. തടവ് കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്. മറ്റ് അഞ്ച് പ്രതികള്‍ക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു. ഇവരില്‍ രണ്ട് പേരെ കൂടി നാടുകടത്താന്‍ കോടതി ഉത്തരവിട്ടു.

പിടിച്ചെടുത്ത കേടായതും വ്യാജവുമായ എല്ലാ സാധനങ്ങളും നശിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടി. വിധി അന്തിമമായിക്കഴിഞ്ഞാല്‍ പ്രതികളുടെ ചിലവില്‍ തന്നെ ഇത് പരസ്യപ്പെടുത്തണമെന്നും കോടതി വിധിച്ചു.

രഹസ്യവിവരത്തെത്തുടര്‍ന്ന് ഒരു താമസസ്ഥലത്തും വാണിജ്യ സ്ഥാപനത്തിലും പോലീസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. യഥാര്‍ത്ഥ എക്‌സ്പയറി ഡേറ്റുകള്‍ നീക്കം ചെയ്ത് പുതിയ തീയതികള്‍ പതിപ്പിച്ച വലിയ തോതിലുള്ള ഭക്ഷണശേഖരം ഇവിടെ നിന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!