സൗദിയിലെ ജനവാസ മേഖലകളിൽ വീണ്ടും ഹൂതി വിമതരുടെ വ്യോമാക്രമണം

റിയാദ്: സൗദിയിലെ ജനവാസ മേഖലകളായ ജിസാന്‍, അബഹ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികള്‍ വ്യോമാക്രമണം നടത്തി. ഹൂതികളുടെ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ സൗദി സഖ്യസേന തകര്‍ത്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തവണയാണ് സൗദിയിലേക്ക് യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണമുണ്ടാകുന്നത്. ആക്രമണങ്ങളില്‍ 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സിറിയന്‍ പൗരന്‍ മരിക്കുകയും ചെയ്തിരുന്നു.

യെമനിലെ സന്‍ആയില്‍ നിന്നാണ് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറ‍ഞ്ഞു. യമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളില്‍ അറബ് സഖ്യസേന ശക്തമായ ആക്രമണം തുടരുകയാണ്.