ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് ജൂലൈ 5ന്‌ സമാപനം

മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എല്ലാ വര്‍ഷവും വേനല്‍ അവധിക്കാലത്ത് നടത്തി വരുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ്. 2019) സമാപനം ജൂലൈ 05 വെള്ളിയാഴ്ച്ച വൈകിട്ട് 4.30 മുതല്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച്‌ നടക്കും കുട്ടികളുടെ ഘോഷയാത്രയും കലാ പരിപാടികളും അരങ്ങേറുന്ന ഈ ചടങ്ങിന്‌ ഇടവക വികാരി റവ. ഫാദര്‍ ഷാജി ചാക്കോ അദ്ധ്യക്ഷനായിരിക്കും. ബോംബേ, ബൊറിവേലി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാദര്‍ രാജി വര്‍ഗ്ഗീസ് ആണ്‌ ഈ വര്‍ഷത്തെ ഡയറക്ടറായി സേവനം അനുഷിക്കുന്നത്. “നല്ലത് തിരഞ്ഞെടുക്കുവിന്‍” (വി. ലൂക്കോസ് 10:42) എന്ന വാക്ക്യത്തെ ആസ്പതമാക്കി നടക്കുന്ന ക്ലാസ്സുകള്‍ക്ക് സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. ജി. ഡാനിയേല്‍, ഒ. വി. ബി. എസ്സ്. 2019 സൂപ്രണ്ട്‌ ജേക്കബ് ജോണ്‍ എന്നിവരും നേത്ര്യത്വം നല്‍കുന്നു എന്നും ഏവരും സമാപന സമ്മേളനത്തില്‍ വന്ന്‍ ചേരണമെന്നും കത്തീഡ്രല്‍ ട്രസ്റ്റി സുമേഷ്‌ അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.