ഫോബ്സ് മിഡിൽ ഈസ്റ്റ് ഏഴാമത് പട്ടികയിൽ യൂസഫലി വീണ്ടും ഒന്നാമൻ; ആദ്യ പത്തിൽ ആറ് മലയാളികൾ

ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ബിസിനസ് കാരുടെ ഏഴാമത് പട്ടികയിൽ പതിവുപോലെ  എം.എ.യൂസഫലി ഒന്നാം സ്ഥാനത്ത്. ഡോ.ബി.ആർ.ഷെട്ടി, സുനിൽ വാസ്വാനി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ തുടർസ്ഥാനങ്ങളിൽ മലയാളികളായ രവി പിള്ള, പി.എൻ.സി.മേനോൻ, ഡോ.ആസാദ് മൂപ്പൻ ഡോ.ഷംസീർ വയലിൽ, അദീബ് അഹമദ്, ഷാംലാൽ അഹമദ് എന്നിവർ ഇടം പിടിച്ചു.

ദുബായിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി, ഷെയ്ഖ് മുഹമ്മദ് ബിൻ മക്തൂം ബിന്‍ ജുമാ അൽ മക്തൂം തുടങ്ങിയവർ സംബന്ധിച്ചു.