MM team മലയാളി മനസ് ബഹ്റൈൻ, അൽ ഹിലാൽ ആശുപത്രിയിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

IMG-20190706-WA0105

മനാമ: MM team മലയാളി മനസ് ബഹ്റൈൻ, അൽ ഹിലാൽ ആശുപത്രിയിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 5/7/19 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ നടന്ന ക്യാമ്പിൽ സംഘടന രക്ഷാധികാരി ബഷീർ അമ്പലായിയും, മറ്റ് ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി, ബഹ്റൈനിലെ സാമൂഹ്യാ, സാംസ്കരിക പ്രവർത്തകർ, മറ്റ് സംഘടനാ ഭാരവാഹികളും ക്യാമ്പ് സന്ദർശിച്ചു.

ബഹ്റൈൻ പ്രവാസി മലയാളികൾക്ക് എറ്റവും കൂടുതൽ പ്രയോജനപ്രദമായ രീതിയിൽ എല്ലാ വിധ പരിശോധനകൾക്കും പുറമേ പ്രഗൽഭരായ എട്ട് ഡോക്ടർമാരെ ഉൾപ്പെടുത്തി പരിപൂർണ്ണ മെഗാ മെഡിക്കൽ ക്യാമ്പയിൻ ആയിരുന്നു സംഘടിപ്പിച്ചത്.  ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും ക്ലാസ്, വിലപ്പെട്ട നിർദേശങ്ങൾ, സംശയങ്ങൾ എന്നിവയ്ക്ക് മറുപടി നൾക്കുന്നതോടൊപ്പം കണ്ണ് & ENT പരിശോധന, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്ക് (കുട്ടികൾക്ക് വേണ്ടി ), തുടങ്ങി പ്രവാസികൾ അനുഭവിക്കുന്ന എല്ലാവിധ ആരോഗ്യ പ്രശ്നങ്ങളും ഉൾപ്പെടുത്തിയായിരുന്നു എട്ട് ഡോക്ടർമാരുടെ സൗജന്യ പരിശോധന. സൗജന്യ മെഡിക്കൽ ക്യാമ്പും, അതോടൊപ്പം പങ്കെടുത്തവർക്കെല്ലാം തുടർന്നുള്ള ചികിൽസയ്ക്ക് അൽ ഹിലാലിന്റെ എല്ലാ ബ്രാഞ്ചുകളിലും ഉപയോഗിക്കാവുന്ന ഒരു വർഷം കാലാവധിയുള്ള 50% വരെ ഡിസ്കൗണ്ട് നൽകുന്ന (മരുന്നൊഴികെ) പ്രിവിലേജ് കാർഡും വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!